crime

പഴകിയ ഇറച്ചിവിറ്റത് മനപ്പൂര്‍വ്വം; ജുനൈസ് വധശ്രമമടക്കം 5 കേസുകളില്‍ പ്രതി

By webdesk12

January 24, 2023

കൊച്ചിയില്‍ 500 കിലോയോളം അഴുകിയ കോഴി ഇറച്ചി പിടിച്ച സംഭവത്തിയെ പ്രതി ജുനൈസ് മറ്റു ക്രിമിനല്‍ കേസുകളിലും പ്രതിയെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ വധശ്രമമടക്കം മറ്റ് 5 കേസുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തമിഴ്‌നാട് പൊള്ളാച്ചിയില്‍ നിന്നാണ് പ്രതി പഴകിയ മാംസം കൊണ്ടുവന്നത്. ഇയാള്‍ക്കെതിരെ 269, 270, 273, 34, 328 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതി ജുനൈസ് മനപ്പൂര്‍വ്വമാണ് പഴകിയ ഇറച്ചി നല്‍കിയതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.

കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി പിടികൂടിയിരുന്നത്. കുറേ മാസങ്ങളായി ഹോട്ടലുകള്‍ക്ക് ഇറച്ചി വിതരണം ചെയ്യുന്നുണ്ട്. നല്ല ഇറച്ചിയാണ് വിതരണത്തിന് കൊണ്ടു വന്നതെന്നും പ്രതി പറഞ്ഞതായാണ് വിവരം. ഇന്നലെ മലപ്പുറം പൊന്നാനിയില്‍ നിന്നാണ് ജുനൈസിനെ കസ്റ്റഡിയിലെടുത്തത്.