Food

ഭക്ഷ്യവിഷബാധ; ആറ് കോളേജ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

By webdesk12

January 13, 2023

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജിലെ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായത്. സംഭവത്തില്‍ ആറുപേര്‍ ആശുപത്രിയിലാണ്. ശാരീരികകാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നുള്ള കാറ്ററിങ് ടീമാണ് പരിപാടിയ്ക്കുവേണ്ട ഭക്ഷണങ്ങള്‍ എത്തിച്ചതെന്നാണ് അറിയാന്‍ കവിഞ്ഞത്.