Food

ഷവര്‍മ പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണം; നിര്‍ദേശവുമായി ഭക്ഷ്യമന്ത്രി

By webdesk14

January 08, 2023

ഷവര്‍മ പോലുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഷവര്‍മ അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യത കൂടുതലാണ്. അത്‌കൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ഹോട്ടലുകളിയെ പരിശോധന ഒന്നുകൂടി കാര്യക്ഷമമാക്കേണ്ടതും വളരെ അനിവാര്യമാണ്.