crime

ഭക്ഷ്യവിഷബാധ; നഴ്‌സ് മരിച്ച സംഭവത്തില്‍ 2 പേര്‍കൂടി അറസ്റ്റില്‍

By webdesk14

January 26, 2023

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹോട്ടലിന്റെ മാനേജര്‍ കാടാമ്പുഴ പിലാത്തോടന്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (21), ഹോട്ടല്‍ പാര്‍ക്കിംങിന്റെ നടത്തിപ്പ് പങ്കാളിയായിരുന്ന മലപ്പുറം പുത്തനത്താണി മണ്ടായപ്പുറത്ത് വീട്ടില്‍ എം.പി നൗഷാദ് (47) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ഇതിന് മുന്‍പ് ഹോട്ടലിന്റെ ഉടമയേയും, മുഖ്യ പാചകകാരനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 29 നായിരുന്നു മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സായ രശ്മി രാജ് ഭക്ഷ്യവിഷബാധമൂലം മരിച്ചത്.