കൊച്ചി: നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് 12 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ടു. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടിവെള്ളത്തില്‍ നിന്നാണ് രോഗവ്യാപനമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.