kerala

കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; മലയാള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

By webdesk17

January 20, 2025

മലയാള സര്‍വകലാശാല കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം മലയാള സര്‍വകലാശാലയിലെ വനിതാ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ കോളേജ് യൂണിയന്‍ നല്‍കിയ പരാതിയില്‍ സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കുകയായികരുന്നു.

ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ലഭ്യമാക്കാനും മറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുമായി സര്‍വകലാശാലയിലെ എല്ലാ ഹോസ്റ്റലുകളും ഇന്ന് ഉച്ചയ്ക്ക് (20.01.2025) 3 മണി മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനമായി. ഇതേതുടര്‍ന്ന് ഒരു അറിയിപ്പ് വരെ ബിരുദ/ ബിരുദാനന്തരബിരുദ/ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍വകലാശാല സര്‍ക്കുലറിലൂടെ അറിയിച്ചു.