Food

കണ്ണൂരില്‍ ഭക്ഷ്യവിഷബാധ; നൂറോളംപേര്‍ ആശുപത്രിയില്‍

By webdesk13

February 09, 2023

കണ്ണൂര്‍: കണ്ണൂരിലെ പെരുംകളിയാട്ട നഗരിയില്‍ ഭക്ഷ്യവിഷബാധ. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് കണക്കാക്കുന്നത്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരില്‍ അധികവും. ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.