Food

കൊച്ചിയിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയവരുടെ എണ്ണം പത്തായി

By webdesk13

October 27, 2023

കാക്കനാട് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയവരുടെ എണ്ണം പത്തായി. രണ്ടുപേര്‍ കൂടി സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സ തേടിയവരില്‍ നാലുപേര്‍ ഇൻഫോപാര്‍ക്ക് ജീവനക്കാരാണ്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

പാലാ ചെമ്ബിളാവ് സ്വദേശി രാഹുല്‍ ഡി.നായരാണ് മരിച്ചത്. എന്നാല്‍, രാസപരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ രാഹുലിന്റെ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്.