kerala

ഭക്ഷ്യവിഷബാധ; കാസര്‍കോട് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥി മരിച്ചു

By Test User

May 01, 2022

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. ചെറുവത്തൂര്‍ സ്വദേശി ദേവാനന്ദ ആണ് മരിച്ചത്. 16 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭക്ഷ്യവിഷബാധയേറ്റ് 14 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അതേസമയം കട അടച്ചുപൂട്ടി.