കൊല്‍ക്കത്ത; ഹൃദ്രോഗം മൂലം അണ്ടര്‍ 20 ഫുട്‌ബോള്‍ താരം അന്‍വര്‍ അലി കളി നിര്‍ത്തുന്നു. ജന്മനാ ഹൃദയത്തിനു തകരാറുള്ള ഇരുപതുകാരനോടു ഫുട്‌ബോള്‍ കളി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടാനിരിക്കുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍.

മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് താരമായ അന്‍വര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ക്ലബ് ഫെഡറേഷന് അയച്ചു കൊടുത്തു. ഡോ. വീസ് പെയ്‌സ് തലവനായ സ്‌പോര്‍ട്‌സ് മെഡിക്കല്‍ കമ്മിറ്റിയാണ് അന്‍വര്‍ കളി തുടരുന്നത് അപകടമാണെന്നു നിര്‍ദേശം നല്‍കിയത്.

മുമ്പ് ഫ്രാന്‍സില്‍ പോയി നടത്തിയ പരിശോധനയില്‍ അന്‍വറിനു രോഗം സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ് താരമായ അന്‍വര്‍ ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു.