Connect with us

EDUCATION

പ്ലസ്ടു വിദ്യാർത്ഥികൾക്ക് ; NCHM JEE 2025: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

Published

on

. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ. 2025) ഏപ്രിൽ 27ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും.

. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹൗസ് കീപ്പിങ് തുടങ്ങിയവ പഠനവിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), എൻ.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്. നാലാംവർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും പ്രോഗ്രാമിൽ അവസരമുണ്ടാകും.

. പഠനവിഷയങ്ങൾ

ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പർവൈസറിതലങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളിൽ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹൗസ് കീപ്പിങ് തുടങ്ങിയവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുന്നു. ഹോട്ടൽ അക്കൗണ്ടൻസി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി, ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിങ്, ഫിനാൻഷ്യൽ/സ്ട്രാറ്റജിക് മാനേജ്മെന്റ്, ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളെപ്പറ്റിയും പഠിക്കുന്നു.

. സീറ്റുകൾ

കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ (21+28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങൾ (29) ഉൾപ്പെടെ 79 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്. മൊത്തം 12,000 ൽ അതികം സീറ്റുകൾ.

. കേരളത്തിൽ ഈ പരീക്ഷവഴി പ്രവേശനം നൽകുന്ന ഗവൺമെന്റ് സ്ഥാപനങ്ങൾ:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസർക്കാർ സ്ഥാപനം- 298 സീറ്റ്), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴിക്കോട് (സംസ്ഥാനസർക്കാർ സ്ഥാപനം- 90 സീറ്റ്). കേരളത്തിൽ രണ്ടു സ്വകാര്യസ്ഥാപനങ്ങളിലും (മൂന്നാർ കാറ്ററിങ് കോളേജ്- 120 സീറ്റ്, ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട്- 120 സീറ്റ്) പ്രോഗ്രാം ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
https://exams.nta.ac.in/NCHM/#

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

Published

on

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.

പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:

https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക

രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക

ക്യാപ്ച കോഡ് നല്‍കുക

പരീക്ഷാ ഫലം ലഭ്യമാകും.

തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

Continue Reading

EDUCATION

‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Continue Reading

EDUCATION

പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.

ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.
ഇതുവരെ അപേക്ഷാ നടപടികൾ പൂർത്തികരിച്ചത് 4,44,112 പേരാണ്‌. എസ്എസ്എൽസിയിൽ നിന്ന് 4,15,027 പേരും സിബിഎസ്ഇയിൽ നിന്ന് 20,897 പേരും ഐസിഎസ്ഇയിൽ നിന്ന് 2,133 പേരും മറ്റിതര ബോർഡിൽനിന്നുള്ള 6,055 പേരുമാണ് അപേക്ഷ നൽകിയത്. മലപ്പുറത്താണ് കുടുതൽ അപേക്ഷകർ. 77,921 പേരാണ്‌ അപേക്ഷ നടപടി പൂർത്തിയാക്കിയത്‌. വയനാട്ടിലാണ് അപേക്ഷകർ കുറവ്. 11574 പേരാണ് ഇതുവരെ അപേക്ഷിച്ചത്.
Continue Reading

Trending