News

‘സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കപ്പിലെ സ്വര്‍ണം നോക്കപ്പാ’; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പിനെക്കുറിച്ച് പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.

By webdesk17

January 16, 2026

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പ് അടിക്കുന്നവര്‍, കപ്പ് സ്വര്‍ണമാണെന്ന് ഉറപ്പു വരുത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.സ്വര്‍ണക്കപ്പ് അടിക്കുന്നവര്‍ കപ്പ് യഥാര്‍ത്ഥത്തില്‍ സ്വര്‍ണമാണോയെന്ന് ഉറപ്പുവരുത്തണമെന്നും, കപ്പിലെ സ്വര്‍ണം ചെമ്പാക്കിയോ സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയോ എന്ന് പരിശോധിക്കണമെന്നും അബ്ദുറബ്ബ് പരിഹാസത്തോടെ പറഞ്ഞു.

‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന്റെ ശൈലിയില്‍ വരികള്‍ ചേര്‍ത്താണ് അബ്ദുറബ്ബിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്. ”സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്… സ്വര്‍ണം ചെമ്പാക്കിയോ, സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയോ കപ്പ് കൊണ്ടുപോകും മുന്‍പ് നന്നായി പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് സ്വര്‍ണം കട്ടവരാണപ്പാ, കപ്പിലെ സ്വര്‍ണം നോക്കപ്പാ” എന്നായിരുന്നു കുറിപ്പ്.