india

ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

By webdesk17

May 06, 2025

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളുടെയും മറ്റ് ആശ്രിതരുടെയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സുള്ളതായുമാണ് റിപ്പോര്‍ട്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയുണ്ട്. കൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.