kerala

‘പുതുയുഗ’യാത്രക്ക് ഇന്ന് കാസര്‍ക്കോട്ട് തുടക്കം

By Akhila

February 06, 2026

തിരുവനന്തപുരം: പത്ത് വര്‍ഷം നീണ്ട പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ ഇന്ന് പ്രയാണം ആരംഭിക്കും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പടയൊരുക്കം വൈകിട്ട് 4 മണിക്ക് കാസര്‍കോട് കുമ്പളത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ അണിനിരക്കുന്ന ജാഥ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ കാഹളമായാണ് വിലയിരുത്തപ്പെടുന്നത്. യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാര്‍, ഡി.കെ. ശിവകുമാര്‍, സച്ചിന്‍ പൈലറ്റ്, എ.ഐ.സി.സിയിലെ പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘പുതുയുഗ യാത്ര’ കേരള രാഷ്ട്രീയത്തില്‍ വന്‍ വിസ്മയങ്ങള്‍ തീര്‍ക്കുമെന്നാണ് യു.ഡി.എഫ് നല്‍കുന്ന സൂചന. ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കള്‍ എല്‍.ഡി.എഫ് വിട്ട് യാത്രയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഭരണപക്ഷത്തിന് വലിയ തിരി ച്ചടിയാകുമെന്ന് കരുതപ്പെടുന്നു.