india

ദേഹത്ത് മൂത്രമൊഴിച്ച് കുടിക്കാൻ നിർബന്ധിച്ചു, തലമുടി ബലമായി വടിച്ച് പണം തട്ടിയെടുത്തു -അഞ്ച് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ

By webdesk14

July 30, 2023

ഉത്തര്‍പ്രദേശില്‍ യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ കസ്ഗഞ്ച് ജില്ലയില്‍ ജൂലൈ 26 നായിരുന്നു സംഭവം. ഇരയുടെ പക്കല്‍ നിന്ന് 10,000 രൂപ തട്ടിയെടുത്ത ഇവര്‍ ബലമായി മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

റഫീഖുല്‍ എന്ന യുവാവാണ് ആക്രമത്തിനിരയായത്. റഫീഖുല്‍ നേരത്തെ അറസ്റ്റിലായ പ്രതികളിലൊരാളുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഈ ജോലി ഉപേക്ഷിച്ച മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറുടെ വീട്ടില്‍ പോയിത്തുടങ്ങി. ഇത് ചോദ്യം ചെയ്താണ് അക്രമത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.