kerala

മുന്നറിയിപ്പില്ലാതെ ജപ്തി; സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ പൂട്ട് തുറന്ന് നല്‍കി എംഎല്‍എ

By webdesk18

May 31, 2025

കൊല്ലത്ത് മുന്നറിയിപ്പ നല്‍കാതെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തുറന്നു നല്‍കി സി ആര്‍ മഹേഷ് എംഎല്‍എ. വീട്ടുകാരുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് കൊല്ലം അഴീക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎല്‍എയുടെ നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് തുറന്ന് അകത്തു കയറിയത്.

വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. സര്‍ട്ടിഫിക്കറ്റും വസ്ത്രവും എടുക്കാന്‍ അനുവാദം ചോദിച്ചിട്ട് അനുമതി നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഇടപെടല്‍.

അനിമോന്‍, ഭാര്യ, കൈകുഞ്ഞ് ഉള്‍പ്പടെ മൂന്ന് മക്കള്‍ ഇപ്പോള്‍ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിന്റെ വാതില്‍ എംഎല്‍എ തന്നെ പൂട്ടി.