kerala

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം വൈകി ഉദിച്ച ബുദ്ധി: പി.കെ കുഞ്ഞാലിക്കുട്ടി

By webdesk11

January 14, 2023

മലപ്പുറം: ഇടത് സര്‍ക്കാരിന്റെ പുത്തന്‍ നയങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലോകനിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണം എന്ന് യു.ഡി.എഫ് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തവര്‍ക്ക് ഇപ്പോള്‍ ബുദ്ധി ഉദിച്ചിരിക്കുന്നു. ഇവര്‍ക്ക് വൈകി മാത്രേ ബുദ്ധി ഉദിക്കൂ . ‘നേരം വെളുക്കുമ്പോഴേക്കും വണ്ടി പോകും, ആ ബസ്സും മിസ്സാകും’ എന്ന കഴിഞ്ഞ കാല ചരിത്രമാണ് ഇവിടുത്തെ ഇടതുപക്ഷത്തിന്റെത്.

കോര്‍പറേറ്റുകള്‍ക്കെതിരെ നിരവധി സമരങ്ങള്‍ നടത്തി സംസ്ഥാന വികസനത്തിന് വിഖാതം സൃഷ്ടിച്ച സി.പി.എമ്മും ഇടതുമുന്നണിയും ഇനി മുതല്‍ ഏതുതരത്തിലുള്ള വിദേശനിക്ഷേപവും സ്വീകരിക്കാമെന്ന നിലയിലേക്ക് നയം മാറ്റിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.