Features

ഓട്ടോറിക്ഷകളിൽ ഇന്ത്യ കണാൻ ഇറങ്ങി വിദേശസംഘം

By webdesk15

April 12, 2023

ഓട്ടോറിക്ഷകളിൽ ഇന്ത്യ ചുറ്റിക്കറങ്ങാൻ ഇറങ്ങിയിരിക്കുകയാണ്  വിവിധ രാജ്യങ്ങളിൽ നിന്നുള്ള 22 അംഗ വിദേശസംഘം.ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ.മലബാർ റാംപേജ്’ എന്ന് പേരിട്ടിരിക്കുന്ന യാത്രയ്ക്ക് 11 ഓട്ടോറിക്ഷകളാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത പല വർണങ്ങളിലുള്ള ഓട്ടോകളാണ് യാത്രക്കായി തയ്യാറാക്കിയത്. തിരുവനന്തപുരത്തു നിന്നും ഗോവയിലേക്കാണ് ഇവർ ആദ്യം യാത്ര തിരിച്ചത്.കേരളത്തിൽ കൊച്ചി, തൃശൂർ, കോഴിക്കോട്ട് നഗരങ്ങൾ വിശദമായി കാണാനാണ് യാത്രാസംഘം പദ്ധതിയിട്ടിരിക്കുന്നത്.ചെന്നൈയിലെ ‘റിക്ഷാ ചാലഞ്ച്’ എന്ന സംഘടനയാണ് ഇവർക്കു സഞ്ചരിക്കാനായി ഓട്ടോറിക്ഷകൾ നൽകിയിരിക്കുന്നത്.