kerala

ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ വനംവകുപ്പ് എന്‍ഒസി നല്‍കിയില്ല; പരാതിയുമായി ആദിവാസി ദമ്പതികള്‍

By nazmiya nazreen

December 12, 2024

ഇടുക്കി: ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ വനംവകുപ്പ് എന്‍ഒസി നല്‍കിയില്ലെന്ന പരാതിയുമായി ആദിവാസി ദമ്പതികള്‍. സംഭവത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുമ്പില്‍ പ്രതിഷേധ സമരത്തിലാണ് ദമ്പതികള്‍. കണ്ണമ്പടി മുല്ലയൂരിലെ വലിയമുഴിക്കല്‍ രാജപ്പന്‍ ഭാര്യ ലൈല എന്നിവരാണ് പ്രതിഷേധം നടത്തുന്നത്.

ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് ആദ്യഗഡു പണം ലഭിച്ചതാണ്. വീട് നിര്‍മ്മിക്കാന്‍ കരാറും നല്‍കി. പക്ഷെ വനം വകുപ്പ് എന്‍ ഒ സി നല്‍കുന്നില്ലയെന്നതാണ് പരാതി. എന്‍ ഒ സി ലഭിക്കാതെ സമരം അവസാനിപ്പിക്കിലെന്ന് ദമ്പതികള്‍ അറിയിച്ചത്. അതേസമയം മറ്റൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് കൈവശരേഖ നല്‍കിയിട്ടുണ്ട് എന്നാണ് സംഭവത്തില്‍ വനംവകുപ്പിന്റെ പ്രതികരണം.