kerala

വന സൗഹൃദ സദസ്സ് നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

By webdesk15

April 01, 2023

സംസ്ഥാനത്ത് വന സൗഹൃദ സദസ്സ് ഏപ്രിൽ രണ്ട് മുതൽ 28 വരെ നിശ്ചയിച്ച 20 കേന്ദ്രങ്ങളിൽ നടത്തുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നാളെ വയനാട് ജില്ലയിലെ മാനന്തവാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ, വനം വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വന സൗഹൃദ സദസ്സ് നടത്തുന്നത്. ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവർ നേരിടുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുവാനും സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.