പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് അന്തരിച്ചു. ബജാജ് ഓട്ടോയുടെ മുന്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ച 2.30ഓടെ പൂനെയില്‍ വെച്ചാണ് അന്ത്യം. ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനായി 40 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചെയര്‍മാന്‍സ്ഥാനത്തുനിന്ന് മാറിയത്. രാജ്യം പത്മഭൂഷണണ്‍ നല്‍കി ആദരിച്ചിരുന്നു.