kerala

സി.പി.എം സംസ്ഥാന സമിതി മുന്‍ അംഗം സരോജിനി ബാലനന്ദന്‍ അന്തരിച്ചു

By webdesk13

August 30, 2023

സി.പി.എം നേതാവും മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. വടക്കന്‍ പറവൂരില്‍ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ദീര്‍ഘകാലം കളമശേരി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സരോജിനി ബാലാനന്ദന്‍, സിപിഎം സംസ്ഥാനസമിതി അംഗവുമായിരുന്നു. 2012ല്‍ സിപിഎം സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കി. മഹിളാ അസോസിയേഷന്‍ നേതാവായും പ്രവര്‍ത്തിച്ചു. സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.