മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് തോട്ടത്തില്‍ റംല (75) അന്തരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ ചേമ്പര്‍ ഹാളിന് സമീപം ചന്ദിക ദിനപത്രം ഓഫീസിന് മുന്‍വശമുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുല്‍ റസാഖ് ആണ് ഭര്‍ത്താവ്.
മക്കള്‍: നഫീസ വിനീത (ഡോ. എം.കെ. മുനീറിന്റെ ഭാര്യ), അബ്ദുള്ള ദയാല്‍, മുഹമ്മദ് സാലിഹ്, അഹമ്മദ് സുഷീല്‍. മരുമക്കള്‍: ഡോ. എം.കെ. മുനീര്‍, നാസിയ, ഷിജാന, അമല്‍. സഹോദരങ്ങള്‍: സൗദ, റസിയ, ഗഫൂര്‍, ആഷര്‍, നസീര്‍, പരേതനായ തോട്ടത്തില്‍ റഷീദ് (തോട്ടത്തില്‍ ടെക്‌സ്‌റ്റൈല്‍സ്).
മയ്യത്ത് നമസ്‌കാരം: മയ്യത്ത് നമസ്‌കാരം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5:30-ന് കണ്ണൂര്‍ സിറ്റി മസ്ജിദ് ഖബര്‍സ്ഥാന്‍ പള്ളിയില്‍ നടക്കും. റംലയുടെ നിര്യാണത്തില്‍ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.