kerala

ഇടതുബന്ധം ഉപേക്ഷിക്കാനൊരുങ്ങി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്‌

By webdesk13

October 25, 2024

ഇടത് സഹയാത്രികനും മുന്‍ കൊടുവള്ളി എംഎല്‍എയുമായിരുന്ന കാരാട്ട് റസാഖ് സി.പി.എം വിട്ടേക്കും. ഡി.എം.കെയില്‍ ചേരുമെന്നാണ് വിവരം. ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി.

ഇടതുമുന്നണിയില്‍ കൂട്ടപ്പൊരിച്ചില്‍ നടത്തി അന്‍വര്‍ പുറപ്പെട്ടു പോയപ്പോഴും താന്‍ എല്‍.ഡി.എഫില്‍ തന്നെ തുടരും എന്ന് ആണയിട്ടയാളാണ് കാരാട്ട് റസാഖ്.

കൊടുവള്ളിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടത്ര പിന്തുണ സി.പി.എമ്മില്‍ നിന്നും കിട്ടിയില്ല എന്ന പരിഭവം പലതവണ പറഞ്ഞെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ചേലക്കരയില്‍ പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ കാരാട്ട് റസാക്ക് സി.പി.എമ്മിനെ വൈകാതെ മൊഴി ചൊല്ലും എന്ന സൂചന നല്‍കിയിട്ടുണ്ട്.