കൂത്തുപറമ്പ് : പൗരപ്രമുഖനും കൂത്തുപറമ്പ് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കൂത്തുപറമ്പ് നരവൂർ റോഡിലെ തായിഫിൽ ടി.പി അബ്ദുറഹ്മാൻ ഹാജി ( 83) നിര്യാതനായി. കർണാടകയിലെ കുടകില്‍ കോഫി പ്ലാന്ററും വ്യാപാരിയുമായിരുന്നു. പരേതരായ പിലാക്കൂലിലെ മമ്മു ഹാജിയുടെയും തട്ടാന്റവിട പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: വി.എം. കുഞ്ഞി പാത്തു. മക്കൾ: വി എം മുഹമ്മദ് അഷ്റഫ് (വ്യാപാരി, സിറ്റി സെന്റർ കൂത്തുപറമ്പ), വി എം അൻസാരി (ഫാൻസി സ്റ്റോർ, സിദ്ധാപുരം, കർണാടക), വി എം തഫ്ഷീദ് (ബേബി ഹൈപ്പർ മാർക്കറ്റ് കൂത്തുപറമ്പ ), സൗദ, സഫ്രീന ഫർവീനാസ്.
മരുമക്കൾ: അബ്ദുറഹ്മാൻ (സൗദി), സാജിദ് (ചൊക്ലി), ഡി മുനീർ (മട്ടന്നൂർ), റഹിയാന (കതിരൂർ), ഷമീന (പൊന്ന്യം), ഷെർമിന (കോയോട്). സഹോദരങ്ങൾ: ടിപി പോക്കർ (കൂത്തുപറമ്പ്), ടി പി ഹസ്സൈൻ (പള്ളുർ), അഡ്വ. ടി പി വി കാസിം (അബുദാബി), പരേതനായ അഹമ്മദ് (സൈദാർ പള്ളി, തലശ്ശേരി). ഖബറടക്കം വൈകിട്ട് 4.30ന് കൂത്തുപറമ്പ് പിലാകൂട്ടം ഖബർസ്ഥാനിൽ.