kerala

മക്ക കെ.എം.സി.സി.സി. മുന്‍ സെക്രട്ടറി പാലോളി സൈനുദ്ദീന്‍ നിര്യാതനായി

By webdesk14

September 10, 2025

മക്ക കെ.എം.സി.സി.സി. മുന്‍ സെക്രട്ടറിയും ട്രഷററും മക്ക ഇസ്ലാമിക് സെന്റര്‍ മുന്‍ സെക്രട്ടറിയുമായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം സ്വദേശി പാലോളി സൈനുദ്ദീന്‍ നിര്യാതനായി. മക്കയിലും നാട്ടിലും മത-രാഷ്ടീയ സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയായിരുന്നു. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് വൈകു: 5 മണിക്ക് പെരിങ്ങോട്ടുപുലം ജുമാ മസ്ജിദില്‍ നടക്കും.