മധ്യപ്രദേശില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു.എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച്ച മാണ്ഡവി ഗ്രാമത്തിലെ ബേട്ടുല്‍ ജില്ലയിലാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് പുറത്തെടുക്കാനയത്.പറമ്പില്‍ കളിക്കുന്നതിനിടെ 400 അടി താഴ്ച്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു.
സ്ഥലത്തെത്തിയ രക്ഷ പ്രവര്‍ത്തകര്‍ ഓക്‌സിജന്‍ ഉള്‍പ്പടെ കുട്ടിക്ക് നല്‍കിയിരുന്നു. സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ശ്രമിച്ചിരുന്നത്.
#WATCH | Madhya Pradesh | 8-year-old Tanmay Sahu who fell into a 55-ft deep borewell on December 6 in Mandavi village of Betul district, has been rescued. According to Betul district administration, the child has died pic.twitter.com/WtLnfq3apc
— ANI (@ANI) December 10, 2022
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യഷി ആവ്ശ്യത്തിനായി കുഴിച്ച കിണറായിരുന്നു.എന്നാല്‍, വെള്ളം കാണാതായതോടെ ഉപയോഗശൂന്യമായി.ഇതൊടെ ഉപയോഗം നിര്‍ത്തിവെച്ച് അടച്ച് വെച്ചിരുന്നു.