kerala

സൂചിപ്പാറയില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു

By webdesk14

August 10, 2024

കല്‍പ്പറ്റ: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ ഇന്നലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. വൈകീട്ടോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും മൃതദേഹം എടുക്കാതെ രക്ഷാപ്രവർത്തകരുമായി മടങ്ങുകയായിരുന്നു. പി.പി.ഇ കിറ്റും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു.