kerala

തമിഴ്നാട് തൂത്തുകുടിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

By Test User

September 09, 2022

തമിഴ്‌നാട് തൂത്തുക്കുടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി അശോകന്‍, ഭാര്യ ശൈലജ, ചെറുമകന്‍ ആരവ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെയോടെയാണ് സംഭവം. പളനി ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.കാറിന്റെ ടയര്‍ പൊട്ടി എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.