india

യുപിയിൽ എട്ട് കുട്ടികളടക്കം 9 പേരെ കൊലപ്പെടുത്തിയ നാല് നരഭോജി ചെന്നായ്ക്കളെ പിടികൂടി

By webdesk14

August 29, 2024

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ എട്ട് കുട്ടികളെയും ഒരു സ്ത്രീയെയും കൊന്ന നരഭോജി ചെന്നായ്ക്കളെ പിടികൂടി. കഴിഞ്ഞ 45 ദിവസമായി പ്രദേശത്ത് ഭീതി പടർത്തിയിരുന്ന നാല് നരഭോജി ചെന്നായ്ക്കളെയാണ് വനംവകുപ്പ് പിടികൂടിയത്. ചെന്നായ്ക്കളെ പിടികൂടാൻ 200 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപം കൊടുത്തിരുന്നു.

ഇൻഫ്രാറെഡ് ഡ്രോൺ സംവിധാനങ്ങളും പ്രത്യേക കൂടുകളും ചെന്നായ്ക്കളെ പിടികൂടാൻ ഉപയോഗിച്ചിരുന്നു. 45 ദിവസത്തിനിടെ എട്ട് കുട്ടികളും ഒരു സ്ത്രീയുമാണ് ചെന്നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അതേസമയം പിടിയിലായ നാല് നരഭോജി ചെന്നായ്ക്കളേക്കാൾ കൂടുതൽ ചെന്നായ്ക്കൾ മേഖലയിലുണ്ടെന്നാണ് കണക്കുകൂട്ടൽ.