crime

എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍

By webdesk14

February 02, 2023

മണിമലയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലെ ലോഡ്ജില്‍ നിന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ആര്‍പ്പൂക്കര വില്ലൂന്നി ഭാഗത്ത് പിഷാരത്ത് വീട്ടില്‍ സൂര്യദത്ത് (21), ഇയാളുടെ സഹോദരന്‍ വിഷ്ണുദത്ത് (22), കൈപ്പുഴ ഇല്ലിച്ചിറയില്‍ വീട്ടില്‍ ഷൈന്‍ ഷാജി (23), കുമാരനല്ലൂര്‍ പേരൂക്കരപറമ്പില്‍ വീട്ടില്‍ കാര്‍ത്തികേയന്‍ (21) എന്നിവരാണ് പിടിയിലായത്.

ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എയാണ് (0.45ഗ്രാം) ഇവരില്‍ നിന്നും പിടികൂടിയത്. സംഭവത്തിലെ പ്രതികളായ വിഷ്ണുദത്ത്, സൂര്യദത്ത് എന്നിവരെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളവരാണ്. ഇത് ലംഘിച്ചാണ് ഇവര്‍ പ്രവേശിച്ചത്, അതുകൊണ്ട് ഇവര്‍ക്കെതിരെ കാപ്പ നിയമലംഘനത്തിനും കേസെടുത്തിട്ടുണ്ട്.