india

പഞ്ചാബില്‍ ഭൂമി ഇടപാടിനിടെയുണ്ടായ തര്‍ക്കത്തില്‍ നാല് പേര്‍ വെടിയേറ്റ് മരിച്ചു

By Test User

April 04, 2022

പഞ്ചാബില്‍ ഭൂമി ഇടപാട് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ നാല് പേര്‍ വെടിയേറ്റ് മരണപ്പെട്ടു. ഗുര്‍ദാസ്പുരിലെ ഫുല്‍ര ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംഘങ്ങളും ഏറ്റുമുട്ടുകയാണ് ചെയ്തത്. ശേഷമാണ് വെടിവെപ്പുണ്ടായത്. ഒരു സംഘത്തിലെ മൂന്ന് പേരും എതിര്‍ സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.