crime

8.5 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

By webdesk14

July 06, 2023

മഞ്ചേരിയില്‍ 8.5 കിലോ കഞ്ചാവുമായി 4 പേര്‍ പൊലീസ് പിടിയില്‍. തിരൂരങ്ങാടി ഒളകര ഏറാട്ടില്‍ ഹനീഫ (42), കൊണ്ടോട്ടി മൊറയൂര്‍ ആനക്കല്ലുങ്ങല്‍ അര്‍ഷാദ് (26), പയ്യനാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നില്‍ ബൈജു (40), മഞ്ചേരി പുല്ലൂര് ഉള്ളാട്ടില്‍ അബൂബക്കര്‍ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കല്‍ മേലെ കളത്തില്‍ ഷറഫുദ്ദീന്‍ (51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബെംഗളൂരിവില്‍നിന്നു കൊണ്ടുവന്ന കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറാന്‍ എത്തിച്ചതായിരുന്നു.