More

ട്രെയിനില്‍ ഫൂട്‌ബോര്‍ഡില്‍ യാത്രചെയ്ത നാല് വിദ്യാര്‍ത്ഥികള്‍ തൂണിലിടിച്ച് മരിച്ചു

By chandrika

July 24, 2018

ചെന്നൈ: തിരക്കേറിയ ട്രെയിനില്‍ ഫൂട്‌ബോര്‍ഡില്‍ ക തൂങ്ങി നിന്ന് യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട് നാല് മരണം. ചെന്നൈ സബര്‍ബന്‍ എക്‌സ്പ്രസില്‍ (എമു) തിരക്കേറിയ സമയത്ത് യാത്ര ചെയ്യവെ വഴിയിലെ ഇലക്ട്രിക് തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്.

Tamil Nadu: 4 passengers on a local train died, at least 10 injured after being hit by iron poles beside railway tracks at Chennai’s St Thomas Mount, while they were travelling on foot-board of a train this morning. More details awaited.

— ANI (@ANI) July 24, 2018


കൂടുതല്‍ പേര്‍ക്ക് അപകടത്തില്‍ പെട്ടതായാണ് വിവരം. അപകടത്തില്‍ മരിച്ച പ്രവീണ്‍ കുമാര്‍, ഭരത്, ശിവകുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞു. ചെന്നൈ മൗണ്ട് സ്‌റ്റേഷന്റെ ഫ്‌ലൈ ഓവര്‍ തൂണിലിടിച്ചാണ് അപകടം.

വാതില്‍പ്പടിയില്‍ നിന്ന് യാത്ര  ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തിയപ്പോള്‍ തിരക്ക് മൂലം ഇവര്‍ സിഗ്നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. നാല് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ട്രെയിനിലും പ്‌ളാറ്റ്‌ഫോമിലും വന്‍ തിരക്കായിരുന്നു. അതുകൊണ്ട് തന്നെ നിരവധി ആളുകള്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.