തിരുവനന്തപുരം: കല്ലമ്പലത്ത് 17 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ നാല് യുവാക്കളെ പൊലീസ് പിടികൂടി. വെള്ളല്ലൂര്‍ സ്വദേശി അര്‍ജുന്‍, ബീമാപള്ളി സ്വദേശികളായ അരുണ്‍, അബ്ദുള്ള, വെട്ടുകാട് സ്വദേശി അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
മോഷണ വാഹനത്തില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതികളില്‍ നിന്ന് വെട്ടുകത്തിയും കഠാരയും പൊലീസ് കണ്ടെടുത്തു. രണ്ട് മാസം മുമ്പ് കല്ലമ്പലത്ത് നിന്നും മോഷ്ടിക്കപ്പെട്ട ഇന്നോവ കാറും പിടിച്ചെടുത്തു.
പിന്തുടര്‍ച്ചയ്ക്കിടെ ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.