kerala

കുറുനരി ആക്രമണം; കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

By webdesk18

September 24, 2025

കണ്ണൂരില്‍ കുറുനരി ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരി ആക്രമണമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേരെ ജില്ലാ ആശുപത്രിയിലും ഒരാളെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുറുനരി ഓടിച്ചിട്ട് കടിക്കുകയായിരുന്നു. വീട്ടുവരാന്തയിലിരുന്ന കുട്ടിയുടെ കാലില്‍ കടിച്ചുവലിക്കുന്ന കുറുനരിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.