kerala

മുനവ്വറലി തങ്ങളെ സന്ദര്‍ശിച്ച് ക്രിസ്മസ് ആശംസകള്‍ കൈമാറി ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ

By webdesk11

December 25, 2022

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബാസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ക്രിസ്തുമസ് ആശംസകളുമായി സഭയിലെ മുതിര്‍ന്ന വൈദികനും, മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളെ സന്ദര്‍ശിച്ച് ക്രിസ്മസ് ആശംസകള്‍ കൈമാറി.

അതേസമയം മലപ്പുറം ഊരകം ഫാത്തിമ മാതാ ചര്‍ച്ചിലെ വികാരി ഫാദര്‍ ജിനോ ചുണ്ടയില്‍ ക്രിസ്മസ് സമ്മാനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ചര്‍ച്ച് ഭാരവാഹികളായ വി.എ ദേവസ്യ,ജോഷി,ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പണക്കാടെത്തിയത്, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും ചര്‍ച് പ്രതിനിധികള്‍ക്കൊപ്പം മധുരം പങ്കിട്ടു.