Culture

പരാതികൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ ;സർക്കാർ ജോലി രാജിവെച്ചു ഫ്രാൻസിസ് നൊറോണ

By webdesk15

April 01, 2023

‘മാസ്റ്റർപീസ്’ എന്ന തൻറെ നോവലിനെ കുറിച്ച് പരാതിയും അന്വേഷണവും ഉണ്ടായ സാഹചര്യത്തിൽ സർക്കാർ ജോലി രാജിവച്ചതായി എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ അറിയിച്ചു. കോഴിക്കോട് കുടുംബ കോടതിയിലെ സീനിയർ ക്ളാർക്കായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മൂന്ന് വർഷത്തോളം സർവീസ് അവശേഷിക്കെയാണ് സ്വയം വിരമിച്ചത്. ‘മാസ്റ്റർപീസ്’ എന്ന നോവലിനെതിരെ ഹൈക്കോടതിയിൽ പരാതിനൽകിയതിനെത്തുടർന്ന് അന്വേഷണവും നടന്നു. തിരുത്തൽ നൽകിയിട്ട് ജോലിയിൽ തുടർന്നാൽ മതി എന്നായിരുന്നു മേലധികാരികളുടെ നിലപാടിനു പിന്നാലെയാണ് രാജിവെച്ചത്.

സ്വതന്ത്രമായി എഴുതാനുള്ള സാഹചര്യം നഷ്ടമായതിനാലാണ് രാജി വെക്കുന്നതെന്ന് നൊറോണ ഫേസ്ബുക്കിൽ കുറിച്ചു. നൊറോണയുടെ കഥയെ അസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകവും അടുത്തിടെ വിവാദമായിരുന്നു.