Connect with us

News

സുഖം പ്രാപിച്ചു ;ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു

ബുധനാഴ്‌ചയാണ്‌ മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Published

on

ശ്വാസകോശ അണുബാധയെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ബുധനാഴ്‌ചയാണ്‌ മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്ക് പുറത്ത്‌ കാത്തുനിന്നവർക്കുനേരെ കൈവീശി കാണിച്ച മാർപാപ്പ ചെറുചിരിയോടെ വിശ്വാസികളോടും മാധ്യമങ്ങളോടുമായി പറഞ്ഞു, ‘ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്’. ഫ്രാൻസിസ് മാർപാപ്പ തന്നെയാകും ഇത്തവണത്തെ ഓശാന ഞായർ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കുക.

kerala

ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി 98 പേരിൽ പാസായത് 15 പേര് മാത്രം

കാറിന്റെ ടെസ്റ്റിലാണ് കൂടുതൽ പേരും തോറ്റത്.

Published

on

ദിവസവും 100 മുതൽ 125 പേരെ വരെ ഡ്രൈവിങ് ടെസ്റ്റിൽ വിജയിപ്പിച്ച് ലൈസൻസ് നൽകിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ‘ഈ മികവ്’ പരിശോധിക്കാൻ നടത്തിയ പരീക്ഷണത്തിൽ കൂട്ടത്തോൽവി. ഈ ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ 98 പേരുടെ ടെസ്റ്റിൽ ആകെ പാസായത് 15 പേരാണ്. കാറിന്റെ ടെസ്റ്റിലാണ് കൂടുതൽ പേരും തോറ്റത്.

ഡ്രൈവിങ് ടെസ്റ്റ് വെറും 2 മിനിറ്റ് കൊണ്ട് നടത്തി പാസാക്കി വിടുന്നുവെന്നും ഇതിന്റെ പേരിൽ വൻതോതിൽ അഴിമതി നടക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് ഡ്രൈവിങ് െടസ്റ്റിൽ പരിഷ്കാരം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദിവസവും 100–125 പേരെ പാസാക്കുന്ന ടെസ്റ്റ് നടത്തുന്ന വിവരം പുറത്തുവന്നത്. ഈ ഉദ്യോഗസ്ഥർ എങ്ങനെയാണ് 2 മിനിറ്റ് കൊണ്ട് ടെസ്റ്റ് നടത്തി പാസാക്കുന്നത് എന്ന് അവർ തന്നെ എല്ലാവരുടെയും മുന്നിൽ കാണിക്കാനായിരുന്നു നിർദേശം.

ഇതിനായി മോട്ടർ വാഹന വകുപ്പിന്റെ മുട്ടത്തറയിലെ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇന്നലെ സൂപ്പർ ടെസ്റ്റ് നടത്തി. ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വരെ ഇന്നലത്തെ ടെസ്റ്റിന് വേണ്ടിവന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.

ഈ പരസ്യ ടെസ്റ്റിൽ വെട്ടിലായത് ഇന്നലെ ലൈസൻസ് എടുക്കാൻ എത്തിയവരാണ്. കൂടുതൽ ക്യാമറകളും ഉദ്യോഗസ്ഥരും എത്തിയതോടെ പരീക്ഷയ്ക്കെത്തിയ പലരും തോറ്റു. പരീക്ഷ പ്രയാസമായിരുന്നുവെന്നും ഇൻഡിക്കേറ്റർ ഇടാൻ അൽപം താമസിച്ചതിന്റെ പേരിൽ പോലും തോറ്റെന്നും പലരും പറഞ്ഞു. ഇത്തരം സൂപ്പർ ടെസ്റ്റാണ് നടക്കുന്നതെന്നറിഞ്ഞ് 22 പേർ ടെസ്റ്റിനു വന്നില്ല.

ഓരോ ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനുമായി ഉദ്യോഗസ്ഥർ എത്ര സമയമെടുത്തു എന്നു നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. സൂപ്പർ ടെസ്റ്റിനു ശേഷം പ്രത്യേക സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. എന്നാൽ, ഉദ്യോഗസ്ഥരെ ശിക്ഷിക്കാനല്ല സൂപ്പർ ടെസ്റ്റ് എന്നാണു മോട്ടർ വാഹന വകുപ്പിന്റെ വിശദീകരണം. എല്ലാ ചട്ടങ്ങളും പാലിച്ച് ഈ ഉദ്യോഗസ്ഥർക്ക് എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്തുകയാണു ലക്ഷ്യം.

Continue Reading

india

ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രം; അതിൽ തൊടാൻ പോലുമാവില്ല: രാഹുൽ ​ഗാന്ധി

മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഭരണഘടനാ മാറ്റവും സംവരണവും ആയി ബന്ധപ്പെട്ട് ബിജെപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാലത് അവരുടെ സ്വപ്നം മാത്രമാണെന്നും രാഹുൽ ​ഗാന്ധി തുറന്നടിച്ചു.

ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആർക്കും അതിനെ തൊടാൻ കഴിയില്ല. അത് മാറ്റാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ല. ബിജെപിക്കാർ സ്വപ്നം കാണുകയാണ്’- അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാബാസാഹേബ് അംബേദ്കറും കോൺഗ്രസും ജനങ്ങളും ചേർന്ന് ബ്രിട്ടീഷുകാരോട് പോരാടി ഈ ഭരണഘടന ഉണ്ടാക്കി. ജനങ്ങളുടെ ശബ്ദമാക്കി. ഇത് ഒരിക്കലും മായ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർഷകരും തൊഴിലാളികളും ഒരിക്കലും അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു.

370ലധികം സീറ്റിന്റെ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയാൽ ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. സംവരണ വിഷയത്തിലും രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചു. ‘ഇപ്പോൾ അവർ പറയുന്നത് സംവരണത്തിന് എതിരല്ലെന്നാണ്? പിന്നെ എന്തിനാണ് പൊതുമേഖലയെ, റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നത്? എന്തിനാണ് അഗ്നിവീർ കൊണ്ടുവന്നത്?’- രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ബിജെപിയെ 400 ലധികം സീറ്റുകള്‍ നേടി ജയിക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്നും ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കവെ ഹെ​ഗ്ഡെ പറഞ്ഞിരുന്നു.

​ഹെ​ഗ്ഡെ അടക്കമുള്ള ബിജെപി എം.പിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതോടെ, അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയും അമിത് ഷായും രം​ഗത്തെത്തിയിരുന്നു. അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു രാജസ്ഥാനിലെ ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞത്.

എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയായിരുന്നു പ്രതികരണം.

Continue Reading

kerala

കൊല്ലത്ത് ഇടിമിന്നലേറ്റ് അറുപ്പത്തിയഞ്ചുകാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

Published

on

കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്.

മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending