കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ സഭയുടെ പ്രതികാര നടപടി. സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ ജനറല്‍ നോട്ടീസ് അയച്ചു.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനും വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്.