kerala

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

By webdesk11

October 04, 2023

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം ബ്രാഞ്ച് അംഗം ഷിജു ഗോസായി അറസ്റ്റില്‍. നെടുങ്ങാട് നോര്‍ത്ത് സിപിഎം ബ്രാഞ്ച് അംഗമാണ് ഇദ്ദേഹം. കുഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 7 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

രണ്ട് ബ്രാഞ്ചുകളിലായി 24 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാണ് ഇയാള്‍ പണയം വെച്ചത്. മുനമ്പം പൊലീസാണ് പ്രതിയെ പിടികൂടിയത്.