Culture
എഫ്.ആര്.ഡി.ഐ ബില്‍: മോദി സര്‍ക്കാറിന്റെ അടുത്ത ‘ബോംബ്’
ന്യൂഡല്‍ഹി: ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയിലെ നിയമ പരിഷ്കരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്.ഡി. ഐ) ബില്‍ 2017 ആണ് വിവാദമാകുന്നത്. ബില്ലിലെ പല വ്യവസ്ഥകളും ബാങ്കിങ്, ഇന്‍ഷൂറന്‍സ് ഉപഭോക്താക്കളുടെ താല്പര്യങ്ങളെ വഞ്ചിക്കുന്നതാണെന്നാണ് ആക്ഷേപം.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അവയിലെ നിക്ഷേപങ്ങള്‍ ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ വകമാറ്റാമെന്ന ബില്ലിലെ നിര്‍ദേശമാണ് എതിര്‍പ്പിന് ഇടയാക്കുന്നത്. എഫ്. ആര്.ഡി.ഐ ബില്ലിലെ 52ാം വകുപ്പില്‍ പറയുന്ന ബെയില്‍ ഇന്‍ ഒപ്ഷന്‍ വഴിയാണ് ഇതിന് ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അധികാരം നല്‍കുന്നത്. സാധാരണ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളേയും ചെറിയ തുകക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികളേയുമാണ് ഇത് കൂടുതല്‍ ബാധിക്കുക.
പിടിച്ചു നില്ക്കാന് കഴിയാത്ത രീതിയിലുള്ള ബാധ്യതകള്‍ ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയാകുന്ന ഘട്ടം വന്നാല്‍ പ്രത്യേക പ്രമേയം വഴി ബെയില്‍ ഇന്‍ പ്രാബല്യത്തില്‍ വരുത്താമെന്നും ഈ സമയത്ത് ഉപഭോക്താക്കളെ അറിയിക്കാതെ തന്നെ അവരുടെ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് ബാങ്കിന്റെ ബാധ്യതകള്‍ തീര്‍ക്കാമെന്നുമാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ബില്‍ പ്രകാരം രൂപീകരിക്കുന്ന റസല്യൂഷന്‍ കോര്പ്പറേഷന് ആയിരിക്കും ബെയില്‍ ഇന്‍ ്പ്രഖ്യാപിക്കാനുള്ള അധികാരം. നിലവില്‍ ഇത്തരത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന ബാങ്കുകളെ സാമ്പത്തിക ഭദ്രതയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയോ രക്ഷാ പാക്കേജ് വഴി സര്‍ക്കാര്‍ ഫണ്ട് നല്കി ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കുകയോ ആണ് ചെയ്യാറ്. ഇതിന് ബദലായാണ് നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബാങ്കുകളെ രക്ഷിക്കാനുള്ള കുറുക്കുവഴി നിര്‍ദേശിക്കുന്നത്. എഫ്.ആര്.ഡി.ഐ നിയമത്തിലെ ഇതേ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് കവറേജുകള്‍ റദ്ദാക്കാനുള്ള അധികാരവും കമ്പനികള്‍ക്ക് ഉണ്ടാകും.
കൂടാതെ സേവിങ്സ് നിക്ഷേപങ്ങളും ചെറിയ തുകയുടെ സ്ഥിര നിക്ഷേപങ്ങളും അനിശ്ചിതകാലത്തേക്ക് ഉപഭോക്താവിന് തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം മരവിപ്പിച്ചു നിര്‍ത്താനുള്ള അധികാരവും ബില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മാത്രമല്ല 1961ലെ ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് നിയമം അനുസരിച്ച് ബാങ്കുകളോ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളോ നിക്ഷേപം സ്വീകരിക്കുമ്പോള്‍ തത്തുല്യ തുകക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണം. ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ന്നാലും ഉപഭോക്താവിന് നിക്ഷേപം തിരികെ ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ. കൂടാതെ റിസര്‍വ് ബാങ്കിന്റെ ഗ്യാരണ്ടിയും ഉപഭോക്താക്കള്‍ക്കുണ്ടാവും. എന്നാ ല്‍ പുതിയ ബില്‍ നിയമമായാല്‍ ഇത്തരം സംരക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണെന്ന ബോധം ഇതോടെ ഇല്ലാതാകുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. സാധാരണക്കാരും ദരിദ്രരും കഠിനാധ്വാനത്തിലൂടെ മിച്ചംവെച്ച് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം ബാങ്കുകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള അധികാരമാണ് ബില്ലിലൂടെ നല്‍കുന്നത്. സേവിങ്സ് നിക്ഷേപങ്ങളിലും ചെറിയ ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികളിലും അംഗമാകുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരോ ദരിദ്രരോ ആയിരിക്കും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും സാധാരണക്കാരെ ആയിരിക്കും. മാത്രമല്ല, വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകള്‍ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ ഇതിന്റെ ഭാരം പേറേണ്ടി വരുന്നതും സാധാരണ ഉപഭോക്താക്കള്‍ ആയിരിക്കും.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനക്കായി വിടുകയായിരുന്നു. ലോക രാഷ്ട്രങ്ങളില്‍ തന്നെ അപൂര്‍വമായാണ് ഇത്തരമൊരു നിയമ നിര്‍മാണത്തിന് ഭരണകൂടം ഒരുങ്ങുന്നത്. നിക്ഷേപത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കാത്തതിനെതുടര്‍ന്ന് 2013ല്‍ ബാങ്ക് ഓഫ് സൈപ്രസില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ നിക്ഷേപത്തുക നഷ്ടമായിരുന്നു.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര് എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india6 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News7 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
