kerala

അതിക്രമങ്ങള്‍ നേരിടാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പൊലീസിന്റെ സൗജന്യ പരിശീലനം

By webdesk11

March 10, 2023

അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മാര്‍ച്ച് മാര്‍ച്ച് 11, 12 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ‘ജ്വാല’ എന്ന പേരില്‍ നടക്കുന്ന പരിശീലനത്തിന് സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. ദിവസേന നാല് ബാച്ചുകളിലാണ് പരിശീലനം. ഒമ്പത് മണിക്കും 11 മണിക്കും രണ്ട് മണിക്കും നാല് മണിക്കുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2318188.