Connect with us

kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

മുഖ്യമന്ത്രി – ഗതാഗതമന്ത്രി കൂടിക്കാഴ്ചയില്‍ ധാരണ

Published

on

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യ യാത്ര. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. നിലവില്‍ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ കോര്‍പ്പറേഷന് ഇത് ബാധ്യതയാകില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴ ലഭിച്ചിരുന്നു. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Advertisement
Continue Reading

kerala

ചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ് ‘ഫ്രീകിക്ക്’ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

Published

on

കോഴിക്കോട്: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ നാലു നാൾ മാത്രം ബാക്കിനിൽക്കെ ലോകകപ്പിൻ്റെ സമ്പൂർണ്ണ വിശേഷങ്ങളുമായി ചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ്-ഫ്രീകിക്ക് പ്രകാശീതമായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മുസ്‌ലിം പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനകർമം നിർവഹിച്ചത്.ലോകകപ്പ് വിശേഷങ്ങൾ എന്നും വായനാലോകത്തിന് മനോഹരമായി സമർപ്പിക്കാറുള്ള ചന്ദ്രികയുടെ കായിക പാരമ്പര്യം മഹത്തരമാണെന്ന് തങ്ങൾ പറഞ്ഞു. ഇത്തവണ കൂടുതൽ ടിമുകൾ ലോകകപ്പിനുണ്ട്. അതിനാൽ തന്നെ മൽസരങ്ങൾ ആവേശകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലിം ലിഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല അധ്യക്ഷനായിരുന്നു. പത്രാധിപർ കമാൽ വരദ്ദൂർ ആമുഖപ്രഭാഷണം നടത്തി. അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ കെ.എം സൽമാൻ, കോഴിക്കോട് റസി എഡിറ്റർ ലുക്മാൻ മമ്പാട്, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, സിറാജ് എരഞ്ഞിക്കൽ തുടങ്ങിയവർ സംബന്ധിച്ചു

Continue Reading

Film

സലിം കുമാര്‍ ഓര്‍മയായി

ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56) അന്തരിച്ചു.

Published

on

കൊച്ചി: ചലച്ചിത്ര നടനും സംവിധായകനും ദേശീയ പുരസ്‌കാര നേട്ടത്തിന് ഉടമയുമായ സലിംകുമാര്‍ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റ്‌റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടന ത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

1969 ഒക്ടോബര്‍ 10ന് വടക്കന്‍ പറവൂരില്‍ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായാണ് ജനനം. ചിറ്റാട്ടുകര നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കരയിലെ മൂത്ത കുന്നം ശ്രീ നാരായണ മംഗലം കോളേജില്‍ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍ തന്നെ ഗായകനാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മി മിക്രിയില്‍ ചേര്‍ന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് ബിഎ ബിരുദം നേടിയത്. ഡിഗ്രിക്കു പഠിച്ചു കൊണ്ടിരിക്കവെ മൂന്ന് തവണ യൂണിവേഴ്സിറ്റിയുടെ മിമിക്രി കിരീടം നേടി. ബിരുദത്തിനു ശേഷം കലാഭവനില്‍ നിന്നാണ് കലാ ജീവിതം ആരംഭിക്കുന്നത്. നാടകത്തില്‍ നിന്നായിരുന്നു തുടക്കം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിലൂടെയാണ് സലിം കുമാറിന്റെ കരിയര്‍ ആരംഭിക്കുന്നത്. 1997 ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചി ത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ ചെയ്തുവെങ്കിലും സലിം കുമാറിനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് സത്യമേവ ജയതേ എന്ന ചിത്രത്തിന് ശേഷമാണ്. ആ സിനിമയ്ക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം എന്ന ചിത്രം വന്നത്. ദിലീപിനൊപ്പമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തെങ്കാശിപ്പട്ടണത്തിന് ശേഷം പിന്നീട് സലിം കുമാറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ പറക്കും തളിക, മീശമാധവന്‍, മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, സിഐഡി മൂസ, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, മായാവി തുടങ്ങി ഓരോ സിനിമകളിലൂടെയും സലിം കുമാര്‍ എന്ന നടന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനാവുകയായിരുന്നു.

പെരുമഴക്കാലം എന്ന ചിത്ര ൃത്തിലെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി. 2005ല്‍ പുറത്തിറങ്ങിയ അച്ഛന്‍ ഉറങ്ങാത്ത വീട്ടിലെ അച്ഛന്‍ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും, ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച ദേശീയ നടനുള്ള അവാര്‍ഡും ലഭിച്ചു. ‘കമ്പാര്‍ട്ട്‌മെന്റ്‌റ്’, ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാര്‍ ആകണം’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. കറുത്ത ജൂതന്‍ എന്ന സിനിമക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഈശ്വര വഴക്കില്ലല്ലോ എന്ന ഓര്‍മകുറിപ്പുകളും എഴുതിയിട്ടുണ്ട്. ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദവും നല്‍കി. ദിലീപ് ചിത്രമായ ഭ.ഭ.ബയിലാണ് സലിം കുമാര്‍ ഏറ്റവും ഒടുവിലായി വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കരള്‍ മാറ്റിവയ്ക്കലിന് വിധേയനായിട്ടുണ്ട്. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

 

Advertisement
Continue Reading

Trending