News

ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ടു

By Test User

May 31, 2022

യുക്രെയ്‌നില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് സംഭവം അറിയിച്ചത്. ലുഹാന്‍സ് മേഖലയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് അപകടം സംഭവിച്ചത് . ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു ഫെഡ്രിക്ക് എല്‍ ഇംഹോഫാം.

ജീവന്‍ പണയം വെച്ച് യുക്രെയ്‌നില്‍നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഫ്രാന്‍സിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മാക്രോണ്‍ പറഞ്ഞു.