ലോകകപ്പ് ഫൈനലില്‍ തോറ്റ ഫ്രാന്‍സ് ടീമിനെ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഫൈനല്‍ കാണാന്‍ അദ്ദേഹം ഖത്തറില്‍ എത്തിയിരുന്നു. മത്സരശേഷം അദ്ദേഹം മൈതാനത്ത് എത്തി ഫ്രഞ്ച് താരങ്ങളെ ആശ്വസിപ്പിച്ചു. ഫൈനലില്‍ ഗംഭീര പ്രകടനം നടത്തിയ കിലിയന്‍ എംബാപ്പയെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. നിങ്ങളെക്കുറിച്ച് അഭിമാനമാണെന്ന് അദ്ദേഹം ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ എത്തി പറഞ്ഞു.
Not the moment, mate: Mbappé and Deschamps both completely blank President Macron pic.twitter.com/bpOxpQOhD6
— Jeremy Vine (@theJeremyVine) December 18, 2022
ടീം പരാജയപ്പെട്ടതില്‍ ദുഃഖവും നിരാശയും ഉണ്ടെങ്കിലും അവര്‍ ജനങ്ങളെ അഭിമാനഭരിതരാക്കി, മികച്ച പ്രകടനം കൊണ്ട് അതിശയിപ്പിച്ചു, ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച കിലിയന്‍ എംബാപ്പയെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
Fiers de vous. pic.twitter.com/9RMjIGMKGU
— Emmanuel Macron (@EmmanuelMacron) December 18, 2022
സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരുടെ കയ്യടി നേടിയിട്ടുണ്ട്.