gulf

ജനുവരി ഒന്നു മുതല്‍ യു.എ.ഇ പുതിയ അവധി ദിനങ്ങളിലേക്ക്

By Test User

December 20, 2021

ദുബൈ: ദ്വിദിന അവധി ദിനങ്ങളുമായാണ് യുഎഇ സമൂഹം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുക. ഡിസംബര്‍ 31 വെള്ളിയാഴ്ചയായതിനാല്‍, അന്നത്തെയും പുതുവര്‍ഷത്തെയും അവധിയും സര്‍ക്കാര്‍ ഔദ്യോഗിക അവധിയും കൂടി ചേരുമ്പോള്‍ ഫലത്തില്‍ മൂന്നു അവധി ദിനങ്ങളാണ് ലഭിക്കുക. ദശകങ്ങളായി തുടര്‍ന്നു വന്ന വാരാന്ത്യ അവധിയിലെ ഏറ്റവും അവസാനത്തേത് ഡിസംബര്‍ 31ആകുമെന്ന പ്രത്യേകതയുമുണ്ട്.

2022 ജനുവരി 1 ശനിയാഴ്ച പുതുവര്‍ഷത്തെ ആദ്യ വാരാവധിയുമാകും. ജനുവരി 1 ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ നാലു പൂര്‍ണ പ്രവൃത്തി ദിനങ്ങളും, വെള്ളി പകുതി അവധിയും, ശനിയും ഞായറും പൂര്‍ണ വാരാന്ത്യ അവധിയുമായി പുതിയ പ്രതിവാരം നിലവില്‍ വരികയാണ്.