News
ടിക്‌ടോക്, വീചാറ്റ് എന്നിവക്ക് ഞായറാഴ്ച മുതല്‍ അമേരിക്കയില്‍ വിലക്ക്
ഈ ആപ്പുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

വാഷിങ്ടൻ∙ ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഈ മാസം 20 മുതൽ യുഎസിൽ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഈ ആപ്പുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാങ്കേതികാര്യങ്ങൾ സംബന്ധിച്ച യുഎസ്–ചൈന തർക്കങ്ങൾക്കിടയിലും അമേരിക്കൻ നിക്ഷേപകരുമായി കൈകോർക്കാൻ ടിക്ടോക് നീക്കംനടത്തുന്നതിനിടയിലുമാണ് തീരുമാനം പുറത്തുവരുന്നത്.
രാജ്യസുരക്ഷ, വിദേശനയം, യുഎസിന്റെ സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകൾ ദുരുപയോഗം ചെയ്തതായി യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പറഞ്ഞു. ചൈനീസ് ഉടമസ്ഥതയിലുള്ള വിഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കൻ കമ്പനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിൽ ടിക്ടോക് ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇതിനു പിന്നാലെ യുഎസും സമാന നടപടിക്ക് നീങ്ങുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
india
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന് വീരമൃത്യു; മൂന്ന് പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.
ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്‍കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.
kerala
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു; തെറിച്ച് വീണ കൂട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം
സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

സ്‌കൂട്ടറില്‍ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഉണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്‌കൂളില്‍ പോകുന്നതിനിടെയാണ് അപകടം.
സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
crime
ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.
ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
-
News3 days ago
‘ഫലസ്തീന് രാഷ്ട്രത്തെ കുഴിച്ചു മൂടാനുള്ള പദ്ധതി’; ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്ക് വിഭജിക്കാനുള്ള കുടിയേറ്റ പദ്ധതിയുമായി ഇസ്രാഈല്‍ മന്ത്രി
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
News3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്? എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍-നാസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍
-
india3 days ago
കനത്തമഴ, ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നു
-
india3 days ago
മെസി ഇന്ത്യയിലെത്തും; നാല് നഗരങ്ങള്‍ സന്ദര്‍ശിക്കും
-
film3 days ago
‘അമ്മ’യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന് പ്രസിഡന്റ്, കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി
-
kerala3 days ago
കൊച്ചിയില്‍ യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍
-
kerala3 days ago
കനത്ത മഴ, തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി