kerala

പത്ത് വയസുമുതല്‍ മകളെ നിരന്തരം പീഡിപ്പിച്ചു; പിതാവിന് 72 വര്‍ഷം കഠിന തടവ്

By webdesk17

October 23, 2024

ഇടുക്കിയില്‍ പതിനാലുവയസ്സുകാരിയായ മകളെ 10 വയസു മുതല്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 72 വര്‍ഷം കഠിന തടവും 1,80,000 രൂപ പിഴയും. വാഗമണ്‍ അറപ്പുകാട് സ്വദേശിയായ 66കാരനായ പിതാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.

പെണ്‍കുട്ടി ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പഠിച്ചിരുന്നത്. എന്നാല്‍ നാലാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ അവധികളില്‍ വീട്ടില്‍ വരുമ്പോള്‍ പിതാവ് ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.

2020ലാണ് കുട്ടി വിവരം പുറത്തുപറയുന്നത്. പിതാവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പേപ്പറില്‍ എഴുതി ബെഡ്ഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.

പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആ നോട്ടുകളും കേസില്‍ നിര്‍ണായകമായി. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവര്‍ത്തിയാണെന്ന് കോടതി വിലയിരുത്തി.

2020ല്‍ വാഗമണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട് പ്രൊസീക്യൂഷന്‍ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കി.

പിഴത്തുകയായ 1,80,000 രൂപ കുട്ടിയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ നല്‍കുമെന്നും കോടതി പറഞ്ഞു. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോരിറ്റിയോടും കോടതി ശിപാര്‍ശ ചെയ്തു. വ