രാജ്യത്ത് വര്‍ധിപ്പിച്ച ഇന്ധനവിലക്കെതിരെ മലപ്പുറം ജില്ലാ ആസ്ഥാനത്ത് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ വില കൂട്ടിയ കേന്ദ്ര സര്‍ക്കാരിനെതിരെ ടൗണില്‍ പ്രകടനം നടത്തിയാണ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പാചക വാതകത്തിന്‍റെ ലഭ്യതക്കുറവ്, വാണിജ്യ ഗ്യാസിന്‍റെ വിലവര്‍ധനവ് എന്നിവ നിലനില്‍ക്കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി പെട്രോളിയം വസ്തുക്കളുടെ വിലയും കൂട്ടിയിട്ടുള്ളത്.
പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് ജനത്തിന് ഭാരമേല്‍പ്പിക്കാതെ കരുതല്‍ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ പക്ഷെ വിലകൂട്ടി ബുദ്ധിമുട്ടിക്കുകയാണ്. കുടുംബ ബജറ്റു താളം തെറ്റാനും പൊതു ഗതാഗതത്തിന് ചാര്‍ജ് കൂട്ടാനും ഇന്ധന വില ഹേതുവാകരുതെന്ന് യൂത്ത് ലീഗ് പ്രതിഷേധത്തില്‍ ഉന്നയിച്ചു. പ്രകടനത്തിന് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഫി കാടേങ്ങല്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ കുട്ടി മൊറയൂര്‍, ട്രഷറര്‍ സഹല്‍ വടക്കുംമുറി ഭാരവാഹികളായ സിപി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, നവാഷിദ് ഇരുമ്പൂഴി, അഡ്വ.കെ.വി യാസര്‍, പികെ ഫാസില്‍ കരീം, മുജീബ് പിപി, നബീല്‍ അരിമ്പ്ര, സമദ് പൂതനപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുഹൈല്‍ പറമ്പന്‍, സാലിഹ് മാടമ്പി, റസാഖ് കാരാതോട്, റിയാസ് പാലക്കല്‍, വാഹിദ് മാസ്റ്റര്‍ സലഫി, ഷാഹുല്‍ മാസ്റ്റര്‍ മൊറയൂര്‍ നേതൃത്വം നല്‍കി.